കണ്ണൂരിന്റെ സർവതലങ്ങളിലും നിറഞ്ഞുനിന്നിരുന്ന  സഖാവാണ് ജനുമാഷെന്ന ടി എം ജനാർദനൻ.  കമ്പി-തപാൽ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന്  വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ നേതാവാണ് ജനുമാഷ്. പുരോഗമന പ്രസ്ഥാനത്തിന്റെ എന്ത് പരിപാടി കണ്ണൂരിൽ നടന്നാലും അതിനെല്ലാം ഓടിച്ചാടി നടക്കുന്ന വ്യക്തിത്വമായിരുന്നു. നിസ്വാർഥവും ത്യാഗസുരഭിലവുമായ ആ ജീവിതം മാതൃകയാണ്. 2005 ഒക്‌ടോബർ 2ന് അന്തരിച്ചു