കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം, ദേശീയ പാത വികസനം, മലയോര-തീരദേശപാതകള്‍ തുടങ്ങി കണ്ണഞ്ചിക്കുന്ന വികസനമുന്നേറ്റത്തിലാണ് കണ്ണൂര്‍ ജില്ല. 1957-ല്‍ രൂപംകൊണ്ട കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനനങ്ങള്‍ നടക്കുന്ന കാലഘട്ടമാണ് ഇത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ 2016-17, 2017-18 വര്‍ഷലങ്ങളിലെ ബജറ്റില്‍ എല്‍ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. 
 
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുന്നതാണ്. 2000 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന 3050 മീറ്റര്‍ നീളം റണ്‍വെയുള്ള വിമാനത്താവളം സ്ഥലവ്യാപ്തികൊണ്ട് കേരളത്തില്‍ ഒന്നാമതാണ്. നിലവിലെ 3050  മീറ്റര്‍ റണ്‍വെ 4000 മീറ്ററിലേക്ക് ദീര്‍ഘിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇത് പൂര്‍ത്തി യാകുമ്പോള്‍ ആധുനിക യാത്രാവിമാനങ്ങളടക്കം ഇറങ്ങാന്‍ കഴിയുന്ന ഇന്ത്യയിലെ അഞ്ചാമത്തെയും കേരളത്തിലെ ഏക വിമാനത്താവളവുമായി കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്  മാറും. ജില്ലയിലെ സാമ്പത്തിക വ്യാവസായിക വിവരസാങ്കേതിക ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് വിമാനത്താവളം സജ്ജമാകുന്നതോടെ ഉണ്ടാകുന്നത്. വടക്കന്‍ കേരളത്തിലേക്കുള്ള ടൂറിസം ഗേറ്റ്വേ എന്ന രീതിയിലേക്കാണ് കണ്ണൂര്‍ മാറുന്നത്. റണ്‍വേയും ടെര്‍മിനല്‍ കെട്ടിടവുമടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നില്‍ക്കേ  ഉദ്ഘാടന മാമാങ്കം നടത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരിഹാസ്യരാവുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് 2016 ഫെബ്രുവരി 29നായിരുന്നു ഈ ഉദ്ഘാടന പ്രഹസനം.
 
വിമാനത്താവളവുമായി ബന്ധിപ്പിച്ച് തലശ്ശേരി-അഞ്ചരക്കണ്ടി-മട്ടന്നൂര്‍, കുറ്റിയാടി-പെരിങ്ങത്തൂര്‍- കൂത്തുപറമ്പ്- മാലൂര്‍, മാനന്തവാടി-പേരാവൂര്‍-മട്ടന്നൂര്‍, കൂട്ടുപുഴ-ഇരിട്ടി-മട്ടന്നൂര്‍, മേലെച്ചൊവ്വ-ചാലോട്-മട്ടന്നൂര്‍, തളിപറമ്പ്-മയ്യില്‍-ചാലോട് എന്നീ 6 റോഡുകളുടെ നിര്‍മാണവും പ്രഖ്യാപിച്ചിട്ടുണ്ട്. 1267 കി.മി നീളമുള്ള തീരദേശഹൈവേയുടെ 59 കി.മീറ്ററും കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെപടുന്നതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ ഗതാഗത ഭൂപടത്തില്‍ വലിയ മാറ്റം ഉണ്ടാക്കുകയാണ്. 
 
അഴീക്കല്‍ തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്‍ കമ്പനി രൂപീകരിക്കുകയും രണ്ടു ഘട്ടമായി 500 കോടി നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരമലബാറിന്‍റെയും ദക്ഷിണ കന്നട, കുടക് പ്രദേശങ്ങളുടെയും വാണിജ്യവ്യാപാര മേഖലയില്‍ അഴീക്കല്‍ തുറമുഖം പൂര്‍ണ തോതില്‍ സജ്ജമാകുന്നതോടെ വന്‍ കുതിച്ചുചാട്ടത്തിനാണ് വഴിയൊരുക്കുക. മലബാറിന്‍റെ സ്വപ്ന പദ്ധതിയായ അഴീക്കല്‍ തുറമുഖത്ത് യുഡിഎഫ് ഭരണത്തില്‍ കപ്പലടുക്കുമെന്ന് ആര്‍ക്കും  പ്രതീക്ഷയുണ്ടായിരുന്നില്ല. അഞ്ചുവര്‍ഷുത്തെ യുഡിഎഫ് ഭരണത്തില്‍ അഴീക്കലിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാന ബജറ്റിലാണ് തുറമുഖം മേജറാക്കുമെന്ന് പറഞ്ഞ് 100 കോടി രൂപ നീക്കിവച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വെറും പ്രഖ്യാപനം മാത്രമായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റില്‍ തന്നെ പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് 500 കോടി രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നുള്ള തുകയ്ക്ക് പുറമെ അടിന്തരമായി ചെയ്യേണ്ട പണികള്‍ക്കായി 15 കോടി രൂപയും പ്രഖ്യാപിച്ചിരുന്നു. വടക്കേ മലബാറിന്‍റെ കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഴീക്കല്‍ തുറമുഖത്തിന്‍റെ വികസനസ്വപ്നങ്ങള്‍ക്ക്  ഈ പ്രഖ്യാപനം ചിറകു നല്‍കി.
 
കണ്ണൂര്‍ വിമാനത്താവളത്തിനൊപ്പം അഴിക്കല്‍ തുറമുഖവും സജീവമാകുന്നത് മലബാറിന്‍റെ വികസനക്കുതിപ്പിന്‍ ഗതിവേഗം പകരും. വിമാനത്താവളത്തിന്‍റെ ഗുണം തുറമുഖത്തിനും തുറമുഖത്തിന്‍റെ നേട്ടം വിമാനത്താവളത്തിനും ലഭിക്കുന്നതോടെ വിശാലമായ വ്യാപാര ശൃംഖലയ്ക്കാണ് വഴിതുറക്കുക. കേരളത്തിലേക്കുള്ള സാധനങ്ങള്‍ തുറമുഖ നഗരങ്ങളായ ചെന്നൈ, മുംബൈ, മംഗളൂരു, ഗുജറാത്ത് വഴിയാണ് എത്തുന്നത്. അഴീക്കല്‍ തുറമുഖം സജീവമായാല്‍ അവയൊക്കെ നേരിട്ട് കണ്ണൂരിലിറക്കാനാവും. ദക്ഷിണേന്ത്യയിലെ പ്രധാന ഇറക്കുമതി കേന്ദ്രമായി ഇതോടെ അഴീക്കല്‍ മാറും. സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമടക്കം വിമാനത്താവളം വഴി ഈ സാധനങ്ങള്‍ കയറ്റി അയക്കാനാവും. ലക്ഷദ്വീപുമായുള്ള വ്യാപാര- വിനോദസഞ്ചാര സാധ്യതകളും അഴീക്കല്‍ തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ വര്‍ദ്ധിക്കും. ലക്ഷദ്വീപില്‍നിന്ന് അടുത്ത തുറമുഖം അഴീക്കലാണെന്നത് ഈ സാധ്യത വര്‍ധിപ്പിക്കുന്നു. ഉത്തരകേരളത്തില്‍ വിനോദസഞ്ചാരത്തിലും വാണിജ്യമേഖലയിലും ഇതിലൂടെ പുതുവഴി തുറക്കും.
 
ജില്ലയിലെ നദികളെ ബന്ധിപ്പിച്ചുള്ള മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുന്നതാണ്. കണ്ണൂര്‍ നഗര റോഡ് വികസന പദ്ധതി (425 കോടി), കണ്ണൂര്‍ ഫ്ളൈ ഓവര്‍ (250 കോടി), താണ അണ്ടര്‍ പാസ് (30 കോടി) എന്നിവ കണ്ണൂര്‍ നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും ഗതാഗതകുരുക്കിന്‍ പരിഹാരം ഉണ്ടാക്കുന്നതാണ്. പാറപ്രം റഗുലേറ്റര്‍ നിര്‍മ്മാണം (അഞ്ചരക്കണ്ടി പുഴ-50 കോടി), കൂവേരി കാട്ടാമ്പള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ് (ചപ്പാരപ്പടവ് പുഴ- 31.5 കോടി) എന്നീ പദ്ധതികള്‍ നടപ്പാകുന്നതോടെ കാര്‍ഷിരക മേഖലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി  സാധ്യമാകും. 
 
നവകേരള കര്‍മ്മ പരിപാടിയിലെ ഹരിത കേരളം മിഷനിലൂടെ ജലസ്രോതസ് സംരക്ഷിക്കുന്നതിനും, ശുചിത്വമാലിന്യ സംസ്കരണത്തിനും, കൃഷി വികസനത്തിനുമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തു ന്നതിനുള്ള പദ്ധതിയുടെ പ്രവര്‍ത്തമനങ്ങളും ജില്ലയില്‍ നടന്നു വരുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഓരോ അസംബ്ലി മണ്ഡലത്തിലും ഒരു സ്കൂള്‍ എന്ന നിലയിലാണ് പ്രവര്‍ത്ത നങ്ങള്‍ നടക്കുന്നത്. ആരോഗ്യ മേഖലയില്‍ ആര്‍ദ്രംട മിഷനിലൂടെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും ഗുണമേډആയുള്ള സേവനം ജനങ്ങള്‍ക്ക്  നല്‍കുഥന്നതിനുഉള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും  വാസയോഗ്യമായ ഭവനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‍ ലൈഫ് പദ്ധതിയും നടപ്പിലാക്കുന്നു.
 
സഹകരണ മേഖലയില്‍ രാജ്യത്തെ പ്രഥമ സ്വാശ്രയസംരംഭമായി രൂപംകൊണ്ട പരിയാരം മെഡിക്കല്‍ കോളേജിനെ വിപുലമായ പശ്ചാത്തല സൗകര്യങ്ങളും ഗുണമേډയുള്ള പഠന- ചികിത്സാ സംവിധാനങ്ങളുമാണ് വേറിട്ടുനിര്‍ത്തുന്നത്. പരിയാരം മെഡിക്കല്‍ കോളേജിനെ ഏറ്റെടുത്ത് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി മാതൃകയില്‍ വികസിപ്പിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇരുളിലാണ്ടുപോകുന്ന ജീവിതങ്ങള്‍ക്ക്  വെളിച്ചമാവുകയാണ് മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍. ഒരു മഹത്തായ സ്വപ്നത്തിന്‍റെ സാക്ഷാത്കരമാണ് ഈ ആതുരാലയം. ഒരുകാലത്ത് അര്‍ബുദരോഗികള്‍ ചികിത്സതേടിപ്പോയത് തിരുവനന്തപുരം ആര്‍സിഅസിയിലേക്കും മണിപ്പാലിലേക്കുമായിരുന്നു. ക്യാന്‍സര്‍ ചികിത്സാരംഗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്ഥാപനമായാണ് മലബാര്‍ ക്യാന്‍സര്‍സെന്‍റര്‍ വിഭാവനം ചെയ്തത്. ആദ്യഘട്ടപ്രവൃത്തി പൂര്‍ത്തിയാക്കി 2000 നവംബര്‍ 21ന്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ ആശുപത്രി നാടിന്‍ സമര്‍പ്പി ച്ചു. വൈദ്യുതിവകുപ്പിന്‍ കീഴിലായിരുന്ന ആശുപത്രി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാ ര്‍ ആരോഗ്യവകുപ്പിന്‍റെ ഭാഗമാക്കിയതോടെ വിസ്മയാവഹമായ വളര്‍ച്ച യാണുണ്ടായത്. രാജ്യാന്തരനിലവാരമുള്ള അര്‍ബുദരോഗചികിത്സകേന്ദ്രമാണിന്ന് എംസിസി. ഇനിയും ഒട്ടേറെ വികസനം ഇവിടെ സാധ്യമാകാനുണ്ട്. 
 
കണ്ണൂര്‍ ജില്ലയുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനുള്ള ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇവയുടെ പൂര്‍ത്തീകരണം ജില്ലയുടെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായിരിക്കും. ഇത്തരം പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തി യാക്കാനും സമഗ്രമാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതോടൊപ്പം വികസനപ്രവര്‍ത്ത നങ്ങളില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണം.
 
(സി പി ഐ എം ജില്ലാസമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം)