നവരാത്രി നാൾ പകൽ 10.20 ന് വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കൽ കമ്മിറ്റി അംഗവും കള്ള്ഷാപ്പ് തൊഴിലാളിയുമായ സ. കെമോഹനനെ ആർ.എസ്.എസ് ക്രിമിനൽ സംഘം ജോലിക്കിടയിൽ ഷാപ്പിൽ കയറിവെട്ടി കൊലപ്പെടുത്തി. വാളാങ്കിച്ചാൽ പ്രദേശത്തെ ജനകീയ നേതാവായിരുന്നു സ. കെ. മോഹനൻ. കെ.എസ്.കെ.ടി.യു പടുവിലായി വില്ലേജ് സെക്രട്ടറി, പിണറായി ഏറിയ കമ്മിറ്റി അംഗം, വാളാങ്കിച്ചാൽ എ.കെ.ജി. സ്മാരകവായനശാല പ്രസിഡണ്ടുമായിരുന്നു സഖാവ്. പരേതരായ മുകുന്ദന്റെയും കൗസുവിന്റെയും മകനാണ്. ഭാര്യ ഒ.ടി. സുചിത്ര, മക്കൾ മിഥുൻ, സ്‌നേഹ. (2016 ഒക്‌ടോബർ 10)