സി പി ഐ (എം) കോടിയേരി നങ്ങാറത്ത്‌ പീടിക ബ്രാഞ്ച്‌ അംഗം സ. ജിജേഷിനെ 2008 ജനുവരി 27ന്‌ പുലര്‍ച്ചെ ഒന്നരമണിയോടെയാണ്‌ സംഘപരിവാര്‍ ക്രിമിനല്‍ സംഘം വെട്ടിക്കൊന്നത്‌. സുഹൃത്തുക്കളോടൊപ്പം വിവാഹവീട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ തലശ്ശേരി-ചൊക്ലി റോഡില്‍ നങ്ങാറത്ത്‌പീടിക ഓവ്‌പാലത്തിന്‌ സമീപം വച്ചാണ്‌ ആക്രമിക്കപ്പെട്ടത്‌. ഒപ്പമുണ്ടായിരുന്നവരെ അക്രമികള്‍ ആയുധം കാട്ടി വിരട്ടി ഓടിച്ചശേഷം തലയ്‌ക്കും കഴുത്തിനും കാലിനും ഉള്‍പ്പെടെ 34 തവണ വെട്ടിയാണ്‌ സഖാവിനെ കൊലചെയ്‌തത്‌.