തലശ്ശേരി കൊടക്കളം മൂന്നാം കണ്ടി വീട്ടില്‍ എം കെ സുധീര്‍കുമാറിനെ 2007 നവംബര്‍ അഞ്ചിന്‌ ആര്‍ എസ്‌ എസ്‌ ഭീകരര്‍ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തെ കാവുംഭാഗം - പോതിയോടം ക്ഷേത്രത്തിനു സമീപത്തുവച്ചാണ്‌ സഖാവിനെ ആര്‍ എസ്‌ എസുകാര്‍ ആക്രമിച്ചത്‌. മൂന്നാംകണ്ടി ബാലന്റെയും കെ സി ശാന്തയുടെയും മകനായ സുധീറിന്‌, രക്തസാക്ഷിത്വം വരിക്കുമ്പോള്‍ 38 വയസ്‌ പ്രായമായിരുന്നു.