2006 ജൂണ്‍ 13 ന്‌ രാത്രി 9.30 നാണ്‌ മീത്തലെ പുന്നാട്‌ കോട്ടത്തെ കുന്നില്‍ യാക്കൂബിനെ അമ്പതോളം വരുന്ന ആര്‍എസ്‌എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്‌. ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷമാണ്‌ ഇരുപത്തിനാലുകാരനായ യാക്കൂബിനെ വകവരുത്തിയത്‌. ചുമട്ടുതൊഴിലാളിയായ യാക്കൂബ്‌ സിഐടിയുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ആണിക്കല്ല്‌ വളപ്പിലെ മൊയ്‌തൂട്ടിയുടെയും സഫിയയുടെയും മകനാണ്‌ യാക്കൂബ്‌. മൂന്ന്‌ മക്കളുടെ പിതാവായ യാക്കൂബിന്റെ ഭാര്യ തസ്‌ലിമയാണ്‌.