പന്നിയൂര്‍ കാരാക്കൊടിയിലെ സി പി ഐ എമ്മിന്റെയും ഡി വൈ എഫ്‌ ഐ യുടെയും ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു സ. പി കൃഷ്‌ണന്‍. തളിപ്പറമ്പിനടുത്ത്‌ സെയ്‌ദ്‌ നഗറില്‍ വെച്ചാണ്‌ 2001-നവംബര്‍ 11ന് ലീഗ്‌ ക്രിമിനലുകള്‍ കൃഷ്‌ണനെ പൈശാചികമായി കൊലപ്പെടുത്തിയത്‌. പന്നിയൂര്‍ മേഖലയില്‍ മുസ്ലീം വിഭാഗത്തില്‍പെട്ട നിരവധി പേര്‍ സി പി ഐ എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ്‌ ലീഗിനെ ചൊടിപ്പിച്ചത്‌. ഇത്‌ തടയുക എന്ന ലക്ഷ്യത്തോടെ പന്നിയൂരില്‍ കുഴപ്പം കുത്തിപ്പൊക്കുകയായിരുന്നു ലീഗ്‌. അതിന്റെ ഭാഗമായിത്തന്നെയാണ്‌ ആസൂത്രിതമായി കൃഷ്‌ണനെ കൊലപ്പെടുത്തിയത്‌.