സി പി ഐ എം കോയ്യോട്‌ കലാസമിതി എ ബ്രാഞ്ചംഗവും ഡി വൈ എഫ്‌ ഐ യൂണിറ്റ്‌ പ്രസിഡന്റുമായിരുന്ന സ. കെ സജീവനെ 1999 ഫിബ്രവരി 17ന് ആര്‍ എസ്‌ എസ്‌ കാപാലികസംഘത്തില്‍പ്പെട്ട ഒരു ക്രിമിനലാണ്‌ കൊലപ്പെടുത്തിയത്‌. യാതൊരുവിധ സംഘര്‍ഷവും ഇല്ലാതിരുന്ന കൊയ്യോട്‌ തികച്ചും അപ്രതീക്ഷിതമായിരുന്നു കൊലപാതകം. സമാധാനം നിലനില്‍ക്കുന്ന സി പി ഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ജനങ്ങളെ ഭയപ്പെടുത്താനുള്ള ഫാസിസ്റ്റ്‌ നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്‌.