സഖാക്കള്‍ പി ശ്രീജിത്ത്, എം വിജേഷ് എന്നിവരെ 2000-ല്‍ ആര് എസ് എസുകാരാണ് അരുംകൊല ചെയ്തത്. ആയിത്തറ പ്രദേശത്തെ ഫാസിസ്റ്റ് ശക്തികളുടെ ചൊല്‍പ്പടിയിലേക്ക് കൊണ്ടുവരുന്നതിന് ആര് എസ് എസുകാര്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന് നേതൃത്വം നല്കിയവരാണ് രണ്ട് യുവസഖാക്കളും. ഇതിനിടയിലാണ് ഒരു കൂട്ടം ആര് എസ് എസ് ക്രിമിനലുകള്‍ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ അടുത്തടുത്ത സ്ഥലത്തുവച്ച് രണ്ടുപേരെയും നിഷ്ഠൂരമായി വെട്ടിനുറുക്കിയത്.