പുല്യോട്‌ സി എച്ച്‌ നഗറിലെ സഖാക്കള്‍ വി സരേഷും വി പി പ്രദീപനും 1999-ഡിസംബര്‍ 10ന് ആര്‍ എസ്‌ എസ്‌ ആക്രമണത്തില്‍ രക്തസാക്ഷികളായി. സി പി ഐ-എമ്മിനു നേരെ വര്‍ഗീയ മതഭ്രാന്തന്മാരായ ആര്‍എസ്‌എസ്സുകാര്‍ നടത്തുന്ന ആക്രമണത്തിനെതിരായി ധീരമായ ചെറുത്തുനില്‍പ്പ്‌ നടത്തുന്നതിനിടയിലാണ്‌ രണ്ടു സഖാക്കളും കൊലച്ചെയ്യപ്പെട്ടത്‌.