കൂറ്റേരിയിലെ സ. സുന്ദരന്‍ മാസ്റ്റര്‍ ചുണ്ടങ്ങാപ്പൊയില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും കെ എസ്‌ ടി എ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമുണ്ടായിരുന്നു. 1998-നവംബര്‍ 2ന് സഖാവിനെ ഒരു സംഘം ആര്‍ എസ്‌ എസുകാര്‍ നിഷ്‌ഠൂരമായി വധിക്കുകയായിരുന്നു. പാനൂര്‍ ഏരിയയില്‍ സി പി ഐ -എമ്മിന്‌ നേരെ ആര്‍ എസ്‌ എസുകാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തിന്റെ ഭാഗമായിരുന്നു ഈ സംഭവം.