എരഞ്ഞോളിയിലെ കുഞ്ഞമ്പു നായരുടെയും പുത്തന്‍വീട്ടില്‍ പാറു അമ്മയുടെയും മകനായ കണ്ണന്‍ നായര്‍ വിവാഹിതനും നാല്‌ കുട്ടികളുടെ പിതാവുമായിരുന്നു. 1981 ഒക്‌ടോബര്‍ 21 ന്‌  ജോലി ചെയ്യുന്ന ദിനേശ്‌ ബീഡി ബ്രാഞ്ചില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്ക്‌ പോവുകയായിരുന്ന സഖാവിനെ തിരുവങ്ങാട്ടുള്ള രണ്ടാം റെയില്‍വേ ഗേറ്റിനടുത്തുവച്ച്‌ പതിയിരുന്ന ആര്‍ എസ്‌ എസുകാര്‍ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു ചെയ്‌തത്‌.