സഖാക്കള്‍ ജോസ്‌, ദാമോദരന്‍ എന്നിവര്‍ തിരുവട്ടൂര്‍ അവുങ്ങുംപൊയില്‍ പ്രദേശത്തെ കര്‍മഭടന്മാരായിരുന്നു. ഈ രണ്ട്‌ സഖാക്കളെ അടിയന്തരാവസ്ഥയുടെ കാളരാത്രിയില്‍ 1977-ല്‍ കോണ്‍ഗ്രസ്‌ കാപാലികരാണ്‌ കൊലപ്പെടുത്തിയത്‌. പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പിന്‍തലമുറയ്‌ക്ക്‌ ഇവരുടെ സ്‌മരണ ആവേശം പകരുന്നു.