1954ല്‍ പാര്‍ടിമെമ്പറായ സ. യു കെ കുഞ്ഞിരാമന്‍ മരിക്കുമ്പോള്‍ മങ്ങാട്ടിടം ലോക്കല്‍ കമ്മിറ്റി മെമ്പറും, കര്‍ഷകസംഘത്തിന്റെ വില്ലേജ് പ്രസിഡന്റുമായിരുന്നു. 1971ല്‍ തലശ്ശേരിയിലും, പരിസരപ്രദേശങ്ങളിലും വര്‍ഗ്ഗീയകലാപം പടര്‍ന്നപ്പോള്‍ മുസ്ലീം ന്യൂനപക്ഷത്തിന് സംരക്ഷണം നല്‍കാന്‍ രൂപീകരിച്ച സ്‌ക്വാഡിന് നേതൃത്വം നല്‍കിയത് സ. യു.കെ ആയിരുന്നു. പാര്‍ടിയുടെ ആഹ്വാനമനുസരിച്ച് കലാപം അമര്‍ച്ച ചെയ്യുന്നതിനുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിനിടയില്‍ ഡിസംബര്‍ 28ന് ആര്‍എസ്‌എസ്-ജനസംഘം റൗഡികളുടെ ആക്രമണത്തിനിരയായി രക്തസാക്ഷിത്വം വരിച്ചു.