1967ല്‍ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന സി പി ഐ എം നേതൃത്വത്തിലുള്ള സപ്‌തകക്ഷി മുന്നണി ഗവണ്‍മെന്റിനെ തകര്‍ക്കുന്നതിന്‌ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ്‌ നടത്തിയ ശ്രമത്തില്‍ പ്രതിഷേധിച്ച്‌ മുന്നണി ആഹ്വാനം ചെയ്‌ത കേരളാബന്ദ്‌ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനിടയിലാണ്‌ 1967 സപ്‌തംബര്‍ 11ന്‌ കുറ്റൂരില്‍ സഖാവിനെ കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊന്നത്‌. പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു കരുണാകരന്‍. തൊഴിലാളിവര്‍ഗ താല്‍പര്യത്തിനുവേണ്ടി നടത്തിയ പോരാട്ടത്തിനിടയിലാണ്‌ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്‌.