1928 ല്‍ കണ്ണൂര്‍ ജില്ലയിലെ ചേലേരിയില്‍ കേറാട്ട് പാര്‍വ്വതിയുടേയും പുളിയങ്ങോടന്‍ ചങ്ങളംകളങ്ങര കുണ്ടന്‍ നായരുടേയും മകനായി ജനിച്ചു. 1948 ഏപ്രില്‍ 19 ന് ഗുണ്ടകളുടെ വിലക്കുകളെ വെല്ലുവിളിച്ചുകൊണ്ട് ഇ പി കൃഷ്ണന് നമ്പ്യാര്‍, ഇ കൂഞ്ഞിരാമന് നായര്‍ തുടങ്ങിയ ഏതാനും സഖാക്കള്‍ കമ്പില്‍ബസാറില്‍ കൂടി നടന്നുവരികയായിരുന്നു. ഗുണ്ടകള്‍ സഖാക്കളെ ആക്രമിച്ചു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. മരിച്ചു എന്ന ധാരണയോടെ മൃതപ്രായനായ സഖാവിനെ പായയില്‍ കെട്ടി കമ്പില്‍ പുഴയിലൊഴുക്കി. 1948 ഏപ്രില്‍ 28 ന് ആയിരുന്നു ആ സംഭവം നടന്നത്.