സ. മുളിയില്‍ ചാത്തുക്കുട്ടി തലശ്ശേരി താലൂക്കിലെ ധര്‍മടം വില്ലേജില്‍ പാലയാട്‌ ദേശത്തില്‍ പുതിയപറമ്പന്‍ കുഞ്ഞിരാമന്റേയും മുളിയില്‍ താലയുടെയും മൂന്നാമത്തെ പുത്രനായി 1922 ല്‍ ജനിച്ചു. തലശ്ശേരിയിലെ സുശക്തമായ ബീഡിത്തൊഴിലാളി പ്രസ്ഥാനത്തിനും അതുവഴി അന്നത്തെ കോട്ടയം താലൂക്കിലെ കമ്യൂണിസ്റ്റ്‌ വിപ്ലവപ്രസ്ഥാനത്തിനും അടിത്തറയിട്ടത്‌ സഖാവ്‌ ഉള്‍പ്പെടുന്ന ഈ ബീഡിക്കമ്പനിയിലെ തൊഴിലാളികളായിരുന്നു. 1940 സെപ്തംബർ 15ന്‌ സഖാവ്‌ ചാത്തുക്കുട്ടി ബ്രിട്ടീഷുകാരുടെ വെടിയേറ്റ്‌ രക്തസാക്ഷിയാകുമ്പോള്‍ കേവലം 18 വയസ്സ്‌ മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.