മുഴുവൻ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും

മുഴുവൻ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും

ജില്ലയിലെ മുഴുവന്‍ സി.പി.ഐ(എം) പ്രവര്‍ത്തകന്‍മാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചു. പൊതു കലക്ഷന്‍ ഒഴിവാക്കി വ്യക്തിപരമായാണ് ഓരോ ആളും സംഭാവന നല്‍കുന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഒരു മാസത്തെ അലവന്‍സും പെന്‍ഷനും ഓണറേറിയവുമാണ് നല്‍കുന്നത്. വിവിധ ഘടകങ്ങളിലെ മറ്റു പാര്‍ട്ടി പ്രവര്‍ത്തകന്‍മാരില്‍ ശമ്പളം, പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ ഒരു മാസത്തെ തുകയായിരിക്കും നല്‍കുക. എല്ലാ പാര്‍ട്ടി അംഗങ്ങളും ഇക്കാര്യത്തില്‍ പൂര്‍ണ്ണമായി സഹകരിക്കും. എല്ലാ സഹകരണ സ്ഥാപനങ്ങളും സഹകരണ ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. മഹാമാരിയായ കോവിഡിനെതിരെ സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മാതൃകാപരമായ പ്രതിരോധ-ജാഗ്രത പ്രവര്‍ത്തനങ്ങളും ആശ്വാസകരവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളും ജനങ്ങളാകെ പിന്തുണക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികളുടെ ചെലവാണുണ്ടാകുക. അതിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായത്തിന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സി.പി.ഐ(എം) പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പൊതുവായ ഫണ്ട് പിരിവ് സംഘടിപ്പിക്കാതെ ഓരോരുത്തരും കഴിയാവുന്ന പരമാവധി സാമ്പത്തിക സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന് ജില്ലാസെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
Readmore
ഹോംഡെലിവറി ഫലപ്രദമാക്കാന്‍ ഇടപെടണം: എം വി ജയരാജന്‍

ഹോംഡെലിവറി ഫലപ്രദമാക്കാന്‍ ഇടപെടണം: എം വി ജയരാജന്‍

കണ്ണൂര്‍ ജില്ലയില്‍ നീതി സ്റ്റോറുകളും, നീതി മെഡിക്കല്‍ സ്റ്റോറുകളും നടത്തുന്ന മുഴുവന്‍ സഹകരണ സ്ഥാപനങ്ങളും ഹോം ഡെലിവറി സംവിധാനത്തിലൂടെ അവശ്യസാധനങ്ങളും, മരുന്നും വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അഭ്യര്‍ഥിച്ചു. ജില്ലയില്‍ 64…
ജനുവരി 23ന് നേതാജി ജന്മദിനത്തിൽ വിളംബരജാഥകൾ

ജനുവരി 23ന് നേതാജി ജന്മദിനത്തിൽ വിളംബരജാഥകൾ

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനമായ ജനുവരി 23 ന് എല്‍.ഡി.എഫ് ആഭിമുഖ്യത്തില്‍ ജില്ലയില്‍ 22 കേന്ദ്രങ്ങളില്‍ മനുഷ്യമഹാശൃംഖലയുടെ വിളംബര പരിപാടികള്‍ സംഘടിപ്പിക്കും. മതാതീതമായി ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുന്നതിനായി നേതാജി സുഭാഷ് ചന്ദ്രബോസ് വലിയ പങ്കാണ് വഹിച്ചത്. സൈഗാള്‍, ദില്ലന്‍, ഷാനവാസ് എന്നീ…
ചരിത്രകോൺഗ്രസ് : കോൺഗ്രസ്സിനും ബിജെപിക്കും ഒരേ സ്വരം

ചരിത്രകോൺഗ്രസ് : കോൺഗ്രസ്സിനും ബിജെപിക്കും ഒരേ സ്വരം

ചരിത്രകോണ്‍ഗ്രസ്സ് വിവാദത്തില്‍ സി.പി.ഐ എമ്മിനെയും സംസ്ഥാനസര്‍ക്കാറിനെയും കോണ്‍ഗ്രസ്സ്-ബി.ജെ.പി ജില്ലാ അധ്യക്ഷന്‍മാര്‍ ഒരേ തൂവല്‍പക്ഷികളെപ്പോലെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ചരിത്രകോണ്‍സ്സില്‍ സി.പി.ഐ(എം) ഒരു കക്ഷിയേയല്ല. രാജ്യത്തെ പ്രഗല്‍ഭമതികളായ ചരിത്രകാരന്‍മാരുടെയും ചരിത്ര ഗവേഷകരുടെയും വേദിയാണ് ചരിത്രകോണ്‍ഗ്രസ്സ്. ഗവര്‍ണറെ പരിപാടിക്ക് ക്ഷണിച്ചത് സംഘാടകരാണ്, ഏതെങ്കിലും ഒരു പാര്‍ട്ടിയല്ല.…