ആഗസ്ത് 19 കൃഷ്ണപ്പിള്ള ദിനം പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തിയും അലങ്കരിച്ചും, പ്രഭാതഭേരി സംഘടിപ്പിച്ചും സമുചിതമായി ആചരിക്കാന്‍ സി.പി.ഐ(എം) ജില്ലാസെക്രട്ടറി എം.വി ജയരാജന് എല്ലാ ഘടകങ്ങളോടും, പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചു. അനുസ്മരണ പ്രഭാഷണം വൈകുന്നേരം 7 മണിക്ക് ഇുശാ ഗമിിൗൃ ഫെയ്സ്ബുക്ക് പേജിലൂടെ സി.പി.ഐ(എം) പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള നടത്തും. ഈ ദിനത്തില്‍ പാലിയേറ്റിവ് രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്കാവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്യും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് പി കൃഷ്ണപ്പിള്ള. സഖാവ് എന്ന പേരില്‍ ജനങ്ങളാകെ സ്നേഹത്തോടെ വിളിച്ചിരുന്ന കൃഷ്ണപ്പിള്ള സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യപരിഷ്കര്‍ത്താവുമാണ്. കോളറയും, വസൂരിയും പടര്‍ന്നപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള സാന്ത്വന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കൃഷ്ണപ്പിള്ളയുടെ മാതൃക ഉയര്‍ത്തിപ്പിടിച്ചാണ് ആഗസ്ത് 19 ന് പാര്‍ട്ടി പ്രവര്‍ത്തകരും ഐ.ആര്.പി.സി വളണ്ടിയര്‍മാരും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയും വര്‍ഗ്ഗ-ബഹുജന സംഘടനകളും സജീവമായി സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുണ്ടായി. അതുപോലെ കിടപ്പ് രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമം. സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റിയംഗങ്ങളും, ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളും വിവിധ കേന്ദ്രങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടായിരിക്കും ദിനാചരണം സംഘടിപ്പിക്കുക. കൃഷ്ണപ്പിള്ള ദിനാചരണവും സാന്ത്വന പരിചരണ പ്രവര്‍ത്തനവും വിജയിപ്പിക്കാന്‍ എല്ലാവരോടും ജയരാജന് അഭ്യര്‍ത്ഥിച്ചു.