ഇന്ധനവില വര്ദ്ധനവിനെതിരെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് ദേശവ്യാപകമായി നടക്കുന്ന സമരം കേരളത്തില് ജൂണ് 30 ന് നടത്താനുള്ള എല്.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ജില്ലയില് വമ്പിച്ച വിജയമാക്കാന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ജൂണ് 30 ന് വൈകുന്നേരം 4 മുതല് 5 വരെ നടക്കുന്ന സമരത്തില് വാര്ഡ് തലത്തില് 25 കേന്ദ്രങ്ങളിലും, കോര്പ്പറേഷന് വാര്ഡ്തലത്തില് 100 കേന്ദ്രങ്ങളിലുമാണ് സമരം സംഘടിപ്പിക്കുക. ജില്ലയില് 2000 ലേറെ വാര്ഡുകളില് നടക്കുന്ന സമരത്തില് ലക്ഷത്തിലേറെ പേര് അണിനിരക്കും. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട് നടക്കുന്ന സമരം വമ്പിച്ച വിജയമാക്കാന് യോഗം എല്ലാ വിഭാഗങ്ങളോടും അഭ്യര്ത്ഥിച്ചു.
യോഗത്തില് എം.വി ജയരാജന് അധ്യക്ഷത വഹിച്ചു, കണ്വീനര് കെ പി സഹദേവന്, എം പ്രകാശന് മാസ്റ്റര്, പി വി ഗോപിനാഥ്, സി രവീന്ദ്രന്, സി പി സന്തോഷ്, ജോയി കൊന്നക്കല്, സജി കുറ്റ്യാനിമറ്റം, വി കെ ഗിരിജന്, കെ എ ഗംഗാധരന്, എം പ്രഭാകരന്, എ ജെ ജോസഫ്, ജോജി ആനിത്തോട്ടം, ഇ പി ആര് വേശാല, കെ കെ ജയപ്രകാശ്, താജൂദ്ദീന് മട്ടന്നൂര്, ജോസ് ചെമ്പേരി, രതീഷ് ചിറക്കല്, കെ സി ജേക്കബ് മാസ്റ്റര്, സുബാഷ് അയ്യോത്ത്, സി വത്സന് മാസ്റ്റര്, സന്തോഷ് മാവില, കെ മനോജ് തുടങ്ങിയവര് പങ്കെടുത്തു.
ഇന്ധനവിലവർദ്ധനവിനെതിരെ ദേശവ്യാപക സമരം - ജൂൺ 30ന് കേരളത്തിൽ
- Details
- Category: Press Releases
- Hits: 1109
