ശബരിമലയുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ - കേരളത്തെ കലാപഭൂമിയാക്കാൻ യു.ഡി.എഫും, ബി.ജെ.പിയും സാമുദായിക ശക്തികളെ ഇളക്കിവിട്ട് ഗവൺമെന്റിനെ അട്ടിമറിക്കാ ൻ നടത്തുന്ന ഗൂഢ നീക്കങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുക, മന്ത്രിമാരെ വഴിയിൽ തടയുക, ദേവസ്വം ഓഫീസുകൾ - ആക്രമിക്കുക, ജനങ്ങളെ പ്രകോപിതരാക്കാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ വിപുലമായ രീതിയിൽ ബഹുജനങ്ങളെ അണിനിരത്തി ജില്ലാതലത്തിൽ 2018 നവംബർ 5 ന് മുഖ്യമന്ത്രിയും, മന്ത്രിമാരും, എൽ.ഡി.എഫിന്റെയും, സഹകരിക്കുന്ന കക്ഷികളുടെ നേതാക്കളും പങ്കെടുത്തുകൊണ്ട് ജില്ല കേന്ദ്രീകരിച്ച് വമ്പിച്ച ജനപങ്കാളിത്തത്തോടെ റാലി സംഘടിപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സഹകരിക്കുന്ന കക്ഷികളുടെയും യോഗം തീരുമാനിച്ചു. നവംബർ 5 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ കലക്ട്രേറ്റ് മൈതാനത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. റാലി വിജയിപ്പിക്കാൻ മുഴുവൻ ജനങ്ങളോടും യോഗം അഭ്യർത്ഥിച്ചു. പി. ജയരാജൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി. സഹദേവൻ, എൻ. ചന്ദ്രൻ, സി. രവീന്ദ്രൻ, ഇ.പി.ആർ. വേശാല, രാമചന്ദ്രൻ തില്ലങ്കേരി, എം. പ്രഭാകരൻ, സി.കെ. നാരായണൻ, പി. വി. ശീന്ദ്രൻ, ബാബുരാജ് ഉളിങ്കൽ, സുബാഷ് അയ്യോത്ത്, മെഹമൂദ് പാറക്കാട്, താജുദ്ദീൻ മട്ടന്നൂർ, - എം. ഉണ്ണികൃഷ്ണൻ, സന്തോഷ് മാവില, സി. വത്സൻ, സിറാജ് തയ്യിൽ, എ.പി. രാഗേഷ്, അഡ്വ. -- എ.ജെ. ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.