മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യുസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യ സരിതാകുമാരിയേയും കെട്ടിയിട്ട് ആക്രമിക്കുകയും വീട് കവര്‍ച്ച നടത്തുകയും ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.
 
വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മുഖമൂടി സംഘം വാതില്‍ തകര്‍ത്ത് അകത്തുകയറുകയും ഇരുവരെയും മാരകമായി ആക്രമിക്കുകയും പണവും സ്വര്‍ണ്ണവും അപഹരിക്കുകയും ചെയ്തത്.ജീവന്‍ തന്നെ അപകടത്തില്‍ ആയേക്കാവുന്ന അക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് വിനോദ് ചന്ദ്രനയും ഭാര്യയും രക്ഷപ്പെട്ടത്.
 
സമീപത്തെ മറ്റൊരു വീട്ടിലും ഈ സംഘം കയറിയിരുന്നു.അവിടെ വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നുണ്ടെന്നാണ്  മനസ്സിലാക്കുന്നത്.എത്രയും പെട്ടന്ന് കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കണ്ണൂര്‍ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും രാത്രികാല പട്രോളിംഗ് പോലീസ് ശക്തിപ്പെടുത്തണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.