മലയോര മേഖലയിലെ വികസനപ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഐ(എം) ന്റെ മലയോര ശില്പശാല.കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ശ്രീകണ്ഠാപുറത്ത് ശില്പശാല സംഘടിപ്പിച്ചത്.
 
കേരളത്തിലെ എൽ ഡി എഫ് സര്‍ക്കാര്‍ മലയോര മേഖലയ്ക്ക് മികച്ച പരിഗണനയാണ് നൽകുന്നതെന്ന് ശില്പശാല ആഭിപ്രായപ്പെട്ടു.മലയോര വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ
നടപ്പിലാക്കുന്ന വികസന പദ്ധതികളും മലയോര ഹൈവേയുടേത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളും നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്.ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും മലയോര മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്നും ശില്പശാല തീരുമാനിച്ചു.
 
ശില്‍പശാല സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉദ്ഘാനം ചെയ്തു. 
ജയിംസ് മാത്യൂ എം.എല്‍ എ അധ്യക്ഷനായി.എ.എന്‍.ഷംസീര്‍ എംഎൽഎ, പി.ഹരീന്ദ്രന്‍, പി. പുരുഷോത്തമന്‍, പി.വി.ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.