കണ്ണൂര്‍: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിേډല്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നവംബര്‍ 28 ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.വൈകുന്നേരം 5 മണിക് സിപിഐ(എം) കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍ ജനകീയകൂട്ടായ്മ  ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സിപി മുരളി അധ്യക്ഷനായി.സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജന്‍,എം പ്രകാശന്‍,വി വി കുഞ്ഞികൃഷ്ണന്‍,ഇ പി ആര്‍ വേശാല,കെ വി വിജയന്‍,സി വല്‍സന്‍,താജുദ്ദീന്‍ മട്ടന്നൂര്‍, പിഎ ഇല്ല്യാസ്, കെ സുരേശന്‍,എം ഉണ്ണി കൃഷ്ണന്‍,കെ സി ജേക്കബ്ബ്,സിറാജ് തയ്യില്‍,കെ കെ രാമചന്ദ്രന്‍,വി രാജേഷ് പ്രേം എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.