മഹത്തായ ഒക്റ്റോബര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികാചരണ സമാപനത്തിന്‍റെ ഭാഗമായി നവംബര്‍ 7 ന് ജില്ലയിലെ മുഴുവന്‍ ബ്രാഞ്ചുകളിലും സിപിഐ(എം) നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും പ്രഭാതഭേരിയും നടത്തും.കാലത്ത് 8.30 ന് കണ്ണൂര്‍ ഇ കെ നായനാര്‍ അക്കാദമിയില്‍ ജില്ലാ സെക്രട്ടറിയും നായനാര്‍ ട്രസ്റ്റ് അംഗവുമായ പി ജയരാജന്‍ പതാക ഉയര്‍ത്തും.