കണ്ണൂർ : കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടിയും, വർഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയർത്തിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാറിൻറെ ജനോപകാരപ്രദമായ നടപടി വിശദീകരിച്ചുകൊണ്ട് എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ: കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജാഥ ജില്ലയ്ക്കകത്ത് വമ്പിച്ച സ്വീകരണം നൽകുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സഹകരിക്കുന്ന കക്ഷികളുടെയും യോഗം തീരുമാനിച്ചു. അസംബ്ലി മണ്ഡലാടിസ്ഥാനത്തിലാണ് സ്വീകരണ പരിപാടി ഒരുക്കിയിട്ടുള്ളത് ഒക്ടോബർ 22 ന് വൈകുന്നേരം 4 മണിക്ക് പയ്യന്നൂരിലാണ് ആദ്യ സ്വീകരണം. 5 മണി പഴയങ്ങാടി, 6 മണി തളിപ്പറമ്പ്. ഒക്ടോബർ 23 ന് രാവിലെ 10 മണി ശ്രീകണ്ഠപുരം, 11 മണി മട്ടന്നൂർ, 3 മണി പിണറായി, 4 മണി പാനൂർ, 5 മണി തലശ്ശേരി, 6 മണി കണ്ണൂർ ഒക്ടോബർ 24 രാവിലെ 10 മണി ഇരിട്ടി എന്നിങ്ങനെയാണ് പരിപാടി തീരുമാനിച്ചിട്ടുള്ളത്. ജാഥ വിജയിപ്പിക്കുന്നതിന് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി യോഗങ്ങളും പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളും അടിയന്തിരാമായി വിളിച്ച് ചേർക്കാൻ തീരുമാനിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ സംഘാടക സമിതി രൂപീകരിക്കണമെന്ന് യോഗം തീരുമാനിച്ചു. യോഗത്തിൽ വി.വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി സഹദേവൻ, കെ.കെ. നാരായണൻ, സി.പി. മുരളി, സി.രവീന്ദ്രൻ, അഡ്വ. എ.ജെ. ജോസഫ്, ജോൺ ജോസഫ്, സിറാജ് തയ്യിൽ, മുഹമ്മൂദ് പറക്കാട്, സി. വത്സൻ, പി.സി ജേക്കബ്, കെ.കെ. ജയപ്രകാശ്, കെ. സുരേശൻ, ഇ.പി.ആർ വേശാല, പി. രാജേഷ്‌പ്രേം, സി.വി. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.