സി.പി.ഐ. (എം) പള്ളൂർലോക്കൽ കമ്മിറ്റി അംഗവും മാഹി നഗരസഭ മുൻ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബു എന്ന കെപി ദിനേശ് ബാബുവിനെ (47) ആർ.എസ്.എസുകാർ തിങ്കളാഴ്ച രാത്രി 9.30 മണിയോടുകൂടി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനടുത്ത് വെച്ച് വെട്ടികൊലപ്പെടുത്തി. വടിവാൾ കൊണ്ടുള്ള വെട്ടേറ്റ് കഴുത്ത് അറ്റുതൂങ്ങിയ നിലയിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മുമ്പും നിരവധി തവണ ബാബു ആർ.എസ്.എസ്. ആക്രമണത്തിനിരയായിട്ടുണ്ട്. മാഹി-തലശ്ശേരി ബൈപ്പാസ് ആക്ഷൻ കമ്മിറ്റിയുടെ ഭാരവാഹി കൂടിയായിരുന്നു സഖാവ്. ഈ പ്രദേശത്തെ ജനകീയ നേതാവായിരുന്നു സഖാവ് ബാബു. പരേതനായ ബാലന്റേയും സരോജിനിയുടെയും മകനാണ്. ഭാര്യ അനിത, മക്കൾ അനുപ്രിയ, അനാമിക, അനുനന്ദ്. (2018 മെയ് 7)