ചുക്കനാനില്‍ അബ്രഹാമിന്റെയും ഏലിയാമ്മയുടെയും മൂന്നാമത്തെ പുത്രനാണ്. 1972 മുതല്‍ എടക്കോം പാല്‍ സൊസൈറ്റിയുടെ ഡയറക്‌ടറായിരുന്നു. അടിയന്തരാവസ്ഥയില്‍ ആറ് മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു. ശിക്ഷ കഴിഞ്ഞ് പുറത്ത് വന്ന് ഏതാനും ദിവസങ്ങള്‍ക്കകം 1976 ഡിസംബര്‍ 30-ന് രാവിലെ എട്ടുമണിക്ക് ചപ്പാരപ്പടവ് ടൗണില്‍ വെച്ച് കോണ്‍ഗ്രസ് ഗുണ്ടകളുടെ കുത്തേറ്റ് കൊല്ലപ്പെട്ടു.