1950 ഫെബ്രുവരി 11 ന് സേലം ജയിലില്‍ വച്ച് വെടിയുണ്ടകളാല്‍ ജീവനപഹരിക്കപ്പെട്ട ഇരുപത്തിരണ്ടുപേരിലൊരാളാണ് സഖാവ് ഒ പി അനന്തന്‍ മാസ്റ്റര്‍. മയ്യില്‍സ്വദേശിയായ രയരോത്ത് കുറ്റിയാട്ട് അനന്തന്‍ നമ്പ്യാരുടേയും ചെറുകുന്ന് സ്വദേശിയായ ഒതേന്‍മാടത്ത് പാലക്കീല്‍ ദേവകിയമ്മയുടേയും മൂന്നാമത്തെ പുത്രനായി ഒ പി ജനിച്ചത് ചെറുകുന്നിലാണ്. 1946 ഡിസംബര്‍ 30 ന്റെ കാവുമ്പായി വെടിവയ്‌പ്പു സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പൊരുതിയ സഖാവിനെ പിടികൂടാന്‍ പോലീസും, ജന്മി ഗുണ്ടകളും ഒത്തുചേര്‍ന്ന് വലയിലാക്കി. ആ തടവില്‍വെച്ചാണ് സഖാവ് രക്തസാക്ഷിത്വം വരിച്ചത്.