സഖാവ് പുളുക്കൂൽ കൃഷ്ണൻ പഴയ ഇരിക്കൂർ ഫർക്കയിൽ കർഷക പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർടിയും കെട്ടിപ്പടുക്കുന്നതിനും അതിന്റെ വളർച്ചക്കും ത്യാഗോജ്വലമായി പ്രവർത്തിച്ചു.

ഇരിക്കൂർ ഫർക്കയിലും ചിറക്കൽ താലൂക്കിലും നടന്ന കർഷക പോരാട്ടങ്ങളിൽ സ. കൃഷ്ണന്റെ സജീവ സാന്നിധ്യവും നേതൃത്വവുമുണ്ട്. ഇതിന്റെ ഫലമായി ജന്മി ഗുണ്ടകളിൽ നിന്നും എംഎസ്പിക്കാരിൽ നിന്നും ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി.

ഭക്ഷ്യക്ഷാമകാലത്ത് മലപ്പട്ടത്തെ ജന്മി കടത്തിക്കൊണ്ടുപോകുന്ന നെല്ല് തടഞ്ഞതിന്റെ പേരിലും സാമ്രാജ്യത്വ ഏജന്റായ മലപ്പട്ടം മേനോനെ അടിച്ച കേസിലും പ്രതിയായ കൃഷ്ണൻ ശിക്ഷിക്കപ്പെട്ട് 10 മാസം ജയിലിൽ കഴിഞ്ഞു. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ഇരിക്കൂർ മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. പാർടി പിളർന്നപ്പോൾ സിപിഐ എമ്മിൽ ഉറച്ചു നിന്നു.