ബേഡകം പഞ്ചായത്തിലെ കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല മുന്നണിപ്പോരാളികളിലൊരാളായിരുന്നു സ. ടി ടി കുഞ്ഞിരാമൻ.

ബ്രിട്ടീഷ് പൊലീസിന്റെയും ജൻമി ഗുണ്ടകളുടെയും മർദനങ്ങളും ഭീഷണികളും അതിജീവിച്ച് ത്യാഗനിർഭരമായ പ്രവർത്തനത്തിലൂടെയാണ് ടിടി പാർടി കെട്ടിപ്പടുക്കുന്നതിൽ പങ്കാളിയായത്. സഖാവിന്റെ തലയിൽ പൊലീസ് 'മോസ്‌കോ റോഡ്' വരെ വെട്ടുകയുണ്ടായി. എത്രകണ്ട് പീഡനങ്ങൾ ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള സഖാവിന്റെ കൂറും പ്രതിബദ്ധതയും അചഞ്ചലമായിരുന്നു. ജൻമിത്തത്തിനെതിരെ നട്ടെല്ലുയർത്തിനിൽക്കാൻ ഗ്രാമീണ കർഷകർക്ക് സഖാവ് ഊർജം പകർന്നു.