സ്ത്രീപീഠനങ്ങള്‍ക്കും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ സിപിഐ(എം)ന്‍റെ നേതൃത്വത്തില്‍ ജൂലായ് 1 മുതല്‍ 8 വരെ സ്ത്രീപക്ഷ കേരളമെന്ന പേരില്‍ വിപുലമായ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. മുതലാളിത്ത സമൂഹത്തില്‍ എന്തും കച്ചവടമാണ്.  മേധാവിത്വമുള്ളവര്‍ ലാഭം മാത്രമാണ് ലക്ഷ്യമിടുന്നത്.   വിവാഹവും ലാഭമുണ്ടാക്കാനുള്ള ഒരു കരാര്‍ മാത്രമായി ചിലര്‍ കാണുന്നു. മുതലാളിത്തം പുരുഷാധിപത്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നു അതുകൊണ്ട് തന്നെ സ്ത്രീപുരുഷ സമത്വമെന്ന ഭരണഘടനാവകാശം പലപ്പോഴും വാചകമടി മാത്രമായിത്തീരുന്നു.

സ്ത്രീധന പീഡനവും കൊലപാതകങ്ങള്‍ക്ക് സമാനമായ ആത്മഹത്യയും സാമൂഹ്യ തിډകളാണ്.  2018ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്താകെ മൂന്നിലൊന്ന് സ്ത്രീകള്‍ അതിക്രമത്തിനിരയാകുന്നു. കൊറോണക്കാലത്ത് പോലും പീഡനങ്ങള്‍ വര്‍ദ്ധിച്ചുവന്നു. 1961ലെ സ്ത്രീധന നിരോധന നിയമം അനുസരിച്ച് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും അഞ്ചുവര്‍ഷംവരെ ശിക്ഷിക്കാവുന്ന കുറ്റമാണ്. വിവാഹശേഷം 7 വര്‍ഷത്തിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ത്രീകള്‍ മരിച്ചാല്‍ ആത്മഹത്യയാണെങ്കില്‍ പോലും ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.  എന്നിട്ടും സ്ത്രീധനം ഒരു അവകാശമായി ചിലര്‍ കാണുന്നു. പരമ്പരാഗത സമ്മാനങ്ങളോ പാരിതോഷികങ്ങളോ സ്ത്രീധനമല്ലെന്ന നിയമത്തിന്‍റെ പഴുതിലൂടെ പലരും രക്ഷപ്പെടുന്നു.

നിയമത്തിലൂടെ മാത്രം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനാവില്ല.  പുരുഷാധിപത്യ മനോഭാവം മാറ്റണം. സ്ത്രീപുരുഷ തുല്യത വാചകമടിയാവാതെ സമൂഹമാകെ അംഗീകരിക്കുന്ന പൊതുബോധമായി മാറ്റിയെടുക്കണം. തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ളതും നിയമപരിരക്ഷയുള്ളതുമായ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണം.  ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് ജൂലൈ 1 മുതല്‍ 8 വരെ വിവിധ പരിപാടികള്‍ സിപിഐ(എം) സംഘടിപ്പിക്കുന്നത്.  ജൂലൈ 1ന് വൈകു. 7 മണിക്ക് സിപിഐ(എം) കണ്ണൂര്‍ഫേസ്ബുക്ക് പേജില്‍ 'സ്ത്രീധനം ഒരു സാമൂഹ്യതിډ' എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന വെബിനാറിലൂടെ പരിപാടി ഉദ്ഘാടനം ചെയ്യും.  2, 3 തീയതികളില്‍ സിപിഐ(എം) 18 ഏരിയാ കമ്മിറ്റികളുടെ ഫേസ്ബുക്ക് പേജിലൂടെ സാമൂഹ്യ-സാംസ്കാരിക വനിതാ നേതാക്കളും അഭിഭാഷകരും പ്രഭാഷണങ്ങള്‍ നടത്തും. 4, 6 തീയതികളില്‍ ഗൃഹസന്ദര്‍ശനം സംഘടിപ്പിക്കും. ജൂലൈ 7ന് വൈകു. 7 മണിക്ക് കരിവെള്ളൂര്‍ മുതല്‍ മാഹി വരെ ദേശീയ പാതയിലും ജില്ലയിലെ പ്രധാനപ്പെട്ട പാതകളിലും സ്ത്രീപക്ഷ കേരളം - ദീപമാല എന്ന പരിപാടി സംഘടിപ്പിക്കും.  4 പേര്‍ വീതമുള്ള ഗ്രൂപ്പുകള്‍ റോഡില്‍ അണിനിരന്ന് ദീപം തെളിയിക്കുന്ന പരിപാടിയാണിത്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കും അണിനിരക്കുക. ദേശീയപാതയ്ക്ക് പുറമേ ചെറുപുഴ - പയ്യന്നൂര്‍, കൊട്ടിയൂര്‍-ചെറുപുഴ, ശ്രീകണ്ഠപുരം - മയ്യില്‍ - പുതിയതെരു, താഴെചൊവ്വ - കൂത്തുപറമ്പ് - നിടുംപൊയില്‍, തലശ്ശേരി-കൂട്ടുപുഴ, ചൊവ്വ - മട്ടന്നൂര്‍ - ഇരിട്ടി, പെരിങ്ങത്തൂര്‍ - കൂത്തുപറമ്പ്, പയ്യാവൂര്‍-തളിപ്പറമ്പ്, ഇരിട്ടി-പേരാവൂര്‍, തലശ്ശേരി - മമ്പറം - അഞ്ചരക്കണ്ടി, ചാലോട്-ഇരിക്കൂര്‍, വളപട്ടണം - പഴയങ്ങാടി - പിലാത്തറ, എന്നീ റോഡുകളിലും ദീപമാല സംഘടിപ്പിക്കും.  ജൂലൈ 8ന് 225 കേന്ദ്രങ്ങളില്‍ സ്ത്രീപക്ഷ കേരളം കൂട്ടായ്മകള്‍ സംഘടിപ്പിക്കും.  ഈ ഒരാഴ്ചക്കാലം സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും അമ്പത് ശതമാനം പുരുഷډാരും അമ്പത് ശതമാനം സ്ത്രീകളുമായിരിക്കും പങ്കെടുക്കുക.  സ്ത്രീപക്ഷ കേരളം ജനകീയ കാമ്പയിന്‍ വിജയിപ്പിക്കാന്‍ എല്ലാവരോടുംഅഭ്യര്‍ത്ഥിക്കുന്നു.ജൂണ്‍ 30 ന് 41825 കേന്ദ്രങ്ങളില്‍ നടക്കുന്ന ഇന്ധന വിലക്കയറ്റ വിരുദ്ധ എല്‍ ഡി എഫ് പ്രക്ഷോഭവും ജൂലൈ 5 ന് ക്വട്ടേഷന്‍-മാഫിയസംഘങ്ങള്‍ക്കും സാമൂഹ്യതിډകള്‍ക്കെതിരെ 3801 കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയും വിജയിപ്പിക്കണമെന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു.