പാർട്ടി ഘടകങ്ങൾ ജനങ്ങളിൽ നിന്നും പാർട്ടി അംഗങ്ങളിൽ നിന്നും 2019 ആഗസ്ത് 26 വരെ ശേഖരിച്ചതും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബേങ്ക് വഴി അടച്ചതുമായ തുകയാണിത്. ചില പാർട്ടി ഘടകങ്ങൾ ഇനിയും പൂർത്തികരിക്കാനുണ്ട്. ഇത്തരം ഘടകങ്ങൾ ആഗസ്ത് 31 നകം തുക പിരിച്ചെടുക്കുകയും ബേങ്ക്‌വഴി അടക്കുകയുംചെയ്യണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് ജനങ്ങൾ സംഭാവന നൽകരുതെന്നും ബക്കറ്റ് പിരിവ് സുതാര്യമല്ലെന്നുമുള്ള അപവാദ പ്രചരണങ്ങളെ നിരാകരിച്ചുകൊണ്ടാണ് പ്രളയം 97 വില്ലേജുകളെയും പൂർണ്ണമായും ബാധിച്ച ജില്ലയായിട്ടുംആറ് കോടി പതിനെട്ട് ലക്ഷത്തി നാൽപത്തിഏഴായിരത്തിഎഴുന്നൂറ്റി നാൽപത്തി അഞ്ച്‌രൂപ സംഭവന നൽകിയ എല്ലാ വിഭാഗം ജനങ്ങളോടും സി.പി.ഐ(എം) ജില്ലാസെക്രട്ടറി എംവി ജയരാജൻ നന്ദി രേഖപ്പെടുത്തി. ഈ തുക ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ തന്നെ ഉപയോഗപ്പെടുത്തും. സുതാര്യമായ ഫണ്ട് പിരിവാണ് സി.പി.ഐ(എം) നടത്തിയത്. അതുകൊണ്ട്തന്നെയാണ് ലോക്കൽ-ഏരിയ-ജില്ല അടിസ്ഥാനത്തിൽ പിരിഞ്ഞുകിട്ടിയ തുക പരസ്യപ്പെടുത്തുന്നത്. പാർട്ടി അംഗങ്ങൾ അവരുടെ പങ്ക് സംഭാവന നൽകിക്കൊണ്ടാണ് ജനങ്ങളെ സമീപിച്ചത്. ഫണ്ട് ശേഖരണം വൻ വിജയമാക്കിയ പാർട്ടി പ്രവർത്തകരെയും, ഫണ്ട് നൽകി മനുഷ്യസ്‌നേഹപരമായ കടമ നിർവ്വഹിച്ച ജനങ്ങളെയും സി.പി.ഐ(എം) അഭിവാദ്യംചെയ്തു.

ദുരിതാശ്വാസനിധി കണക്ക്

ഏരിയ  തുക
പയ്യന്നൂർ 53,18,231.00
പെരിങ്ങോം 32,32,378.00
ആലക്കോട് 10,47,243.00
ശ്രീകണ്ഠപുരം 19,41,033.00
തളിപ്പറമ്പ് 60,46,540.00
മാടായി 26,42,510.00
പാപ്പിനിശ്ശേരി 25,45,691.00
മയ്യിൽ 20,36,179.00
കണ്ണൂർ 30,88,015.00
എടക്കാട് 43,23,769.00
അഞ്ചരക്കണ്ടി 34,80,257.00
പിണറായി 45,68,550.00
തലശ്ശേരി 62,97,477.00
പാനൂർ 37,10,579.00
കൂത്തുപറമ്പ് 25,37,825.00
മട്ടന്നൂർ 56,64,713.00
ഇരിട്ടി   21,82,188.00
പേരാവൂർ 11,34,567.00
മോട്ടോർലോക്കൽ കമ്മിറ്റി 50,000.00

ആകെ

6,18,47,745.00