സി.പി.എമ്മോ എല്‍.ഡി.എഫോ കള്ളവോട്ട് പ്രോത്സാഹിപ്പിക്കുന്നവരല്ല. ഉയര്‍ന്നു വന്ന ആക്ഷേപങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കാര്യക്ഷമവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്താതെ ഏകപക്ഷിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത് ഉചിതമല്ല. പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാര പരിധിയില്‍ പെടുന്ന കാര്യമല്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിധിയില്‍ പെടുന്ന കാര്യമാണ്. മാത്രമല്ല പഞ്ചായത്തംഗത്തിന്‍റെ ഭാഗം കേള്‍ക്കാതെയാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നടത്തിയ അയോഗ്യയാക്കും എന്ന് പറഞ്ഞ പ്രഖ്യാപനം. അത് സാമാന്യ നീതിയുടെ നിഷേധമാണ്. പിലാത്തറ ബൂത്തില്‍ ചെയ്തത് സഹായി വോട്ടാണെന്ന് ശാന്തയും, നഫീസയും തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 
 
69 -ാം നമ്പര്‍ ബൂത്തിലെ 76-ാം നമ്പര്‍ വോട്ടറായ ആഷിക്ക് കെ.എം അതേ ബൂത്തില്‍ അഞ്ച് തവണ വോട്ടു ചെയ്യുന്ന  ദൃശ്യങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.  ഒരു കള്ളവോട്ട് ചെയ്തതിന് ശേഷം അടുത്ത കള്ളവോട്ടിനായി ക്യൂവില്‍ നിന്ന് മാറാതെ തന്നെ വീണ്ടും ബൂത്തിലേക്ക് വരുന്നത് മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്നും വ്യക്തവുമാണ്. ആഷിക്ക് വിവിധ ബൂത്തുകളിലായി ഏത്ര കള്ളവോട്ട് ചെയ്തു എന്നുള്ളത് സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളു. പോളിങ് ആരംഭിച്ച രാവിലെ 7 മണി മുതല്‍ അവസാനിച്ച് വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളിലും അതിനുശേഷം ക്യൂവില്‍ ആളുകള്‍ ഉണ്ടായ സമയത്തുമായി തുടര്‍ച്ചയായി കള്ളവോട്ട് ചെയ്യുന്ന രീതിയാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളതെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ആഷിക്ക് ദൃശ്യങ്ങളില്‍  കാണുന്ന പോലെ വരയന്‍ ബനിയന്‍ ധരിച്ചയാളാണ്. 69-ാം ബൂത്തില്‍ ഇയാള്‍ കള്ളവോട്ടു ചെയ്യുന്നതിനെ  എല്‍.ഡി.എഫ് ഏജന്‍റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പിന്നീട് 70-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ടു ചെയ്തത്. മുഹമ്മദ് ഫായിസും സംഘവും പുറത്തുനിന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരെ  ഭീക്ഷണിപ്പെടുത്തുമ്പോള്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍റ് കണ്ടപ്പന്‍ ജബ്ബാറും, യാതൊരു പാസ്സുമില്ലാതെ ബൂത്തിനകത്ത് കയറി യു.ഡി.എഫ് പ്രവര്‍ത്തകരായ ഷുക്കൂര്‍ എം എം, ചൂട്ടാട് ശാഖാ സെക്രട്ടറി ഗഫൂര്‍.എം എന്നിവര്‍ ഉദ്യോഗസ്ഥരെയും എല്‍.ഡി.എഫ് എജന്‍റ്മാരെയും ബൂത്തിനകത്ത് വെച്ച്  ഭീക്ഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 
 
വോട്ട് ചെയ്ത് വന്ന അഷിഖ് ബൂത്തില്‍ നിന്ന് പുറത്ത് പോകാതെ വീണ്ടും ക്യൂവില്‍ രണ്ടാമത്തെ വോട്ട് ചെയ്യാനായി ചൂട്ടാടെ സൈനു പുതിയ സ്ലിപ്പ് കൈമാറുന്നു. ആ സ്ലീപ്പുമായി വീണ്ടും വോട്ട് ചെയ്ത് ആഷിഖ് ബൂത്തിന് പുറത്തേക്ക് വരുന്നു. 
 
2. കല്യാശ്ശേരി  മണ്ഡലത്തിലെ  മാടായി പഞ്ചായത്തിലെ 69 നമ്പര്‍ ബൂത്തിലെ 387 നമ്പര്‍ വോട്ടര്‍ മുഹമ്മദ് ഫായിസ് എസ്.വി (ചുവപ്പും കറുപ്പും ബനിയന്‍ ധരിച്ചയാള്‍) മൂന്ന് കള്ളവോട്ടുകള്‍ 70-ാം നമ്പര്‍ ബൂത്തില്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇയാള്‍ 69 നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ബൂത്ത് സ്വന്തം സാമ്രജ്യമാക്കി എന്തും ചെയ്യാനായി കൈയ്യേറി പിടിക്കുകയായിരുന്നു ഇക്കൂട്ടര്‍ ചെയ്തത്.  മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.സുഹറബിയുടെ മകന്‍ ഇപ്പോള്‍ ഗള്‍ഫിലാണ് അയാളുടെ വോട്ടും കള്ളവോട്ട് ചെയ്തിട്ടുണ്ട്
 
സമദ് ചൂടാട്ട് എം.എസ്.എഫിന്‍റെ മുന്‍ സംസ്ഥാനകമ്മിറ്റിയംഗവും ഇപ്പോള്‍ കെ.എം.സി.സിയുടെ ഭാരവാഹിയുമാണ്. കള്ളവോട്ട് ചെയ്യാനും ചെയ്യിക്കാനുമായി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി. 71-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടിനെ എല്‍.ഡി.എഫ് എജന്‍റുമാര്‍ ചോദ്യം ചെയ്തപ്പോള്‍ അവരെ കയ്യേറ്റം ചെയ്തിട്ടാണ് നിരവധി പേരെ കൊണ്ട് കള്ളവോട്ട് ചെയ്യിച്ചത്. പുതിയങ്ങാടി ജുമാ മസ്ജിദ്  ഹയര്‍സെക്കണ്ടറി സ്കൂളിലും, മുട്ടം ഗവ. മാപ്പിള യു പി സ്കൂളിലുമാണ് ഇത്തരം നിരവധി കള്ളവോട്ട് ചെയ്തത്. അതിലെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ ഇതിനകം പുറത്തുവിട്ടത്.
 
തളിപ്പറമ്പ് അസംബ്ലി നീയോജകമണ്ഡലം 166-ാം ബൂത്ത് - പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളില്‍ യു.ഡി.എഫ് പ്രവര്‍ത്തകന്‍മാര്‍ നാട്ടിലില്ലാത്ത പ്രവാസികളുടെ വോട്ടുകള്‍ കള്ളവോട്ട് ചെയ്തതിന്‍റെ പട്ടിക :
 

ക്രമ നമ്പര്‍

വോട്ടര്‍ പട്ടികയിലെ ക്രമ നമ്പര്‍

ഗള്‍ഫിലുള്ള വോട്ടര്‍

1

10

ഉനൈസ്.കെ.പി

2

21

ജാബിര്‍.കെ.പി

3

102

സാബിത്ത്.എം

4

144

ഷബീര്‍.വി.ടി

5

178

നവാസ്.കെ

6

184

ശബീര്‍.എം

7

187

ശരീഫ്.എം

8

225

ശംസീര്‍.കെ.പി

9

238

സിറാജുദ്ധീന്‍.എം

10

217

മുനീര്‍.എം.പി

11

237

മുഹമ്മദ് അന്‍വര്‍.എം

12

261

ബാത്ഫ.പി

13

332

മര്‍സൂക്ക്.കെ.സി

14

390

സലീം.വി.ടി

15

398

ഇബ്രാഹിംകുട്ടി.വി.ടി

16

430

മുഹമ്മദ് അസ്ലം.കെ.പി

17

478

ഫൈസല്‍.വി.ടി

18

483

അമീര്‍.വി.കെ

19

493

മുസ്തഫ.കെ.പി

20

496

മിദ്ലാജ്.കെ.പി

21

508

മുഹമ്മദ് കുഞ്ഞി

22

657

അഷറഫ്.എം

23

666

ഹനീഫ.വി.കെ

24

874

മൊയ്തീന്‍.എം

25

876

അഫ്സല്‍.എം

26

927

മുഹമ്മദ് ഷാഫി.എം

27

1024

കുഞ്ഞിമൊയ്തീന്‍

28

1175

താജുദ്ധീന്

 
 
ലീഗ് പ്രവര്‍ത്തകരായ മര്‍ഷാദ്.കെ, അസ്ലം.എം.മാട്ടുമ്മല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവാസിവോട്ടുകള്‍ ചെയ്തിരിക്കുന്നത്. ഇതിനകം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് 28 കള്ളവോട്ട് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍  പല വീടുകളിലും ഗള്‍ഫിലടക്കമുള്ള സ്ത്രീകളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അതുകൂടി കണ്ടെത്തിയാല്‍ നൂറുകണക്കിന് കള്ളവോട്ടാണ് പാമ്പുരുത്തിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകന്‍മാര്‍ ചെയ്തതെന്ന് വ്യക്തമാകും. ഇതിന് പുറമെ തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിലെ 77-ാം നമ്പര്‍ ബൂത്തില്‍ നാട്ടില്‍ ഇല്ലാത്ത പ്രവാസികളുടെ വോട്ടുകള്‍ യൂത്ത് ലീഗ് സംസ്ഥാന നേതാവടക്കമുള്ളവരാണ് കള്ളവോട്ട് ചെയ്തത്. ഇത്തരത്തില്‍ കള്ളവോട്ട് ചെയ്തവരുടെ പേരടക്കമുള്ള പട്ടികയാണ് ഇത്.
 
തളിപ്പറമ്പ് നഗരസഭ ബൂത്ത് നമ്പര്‍ : 77 അക്കിപ്പറമ്പ് യു.പി.സ്കൂള്‍ വിദേശത്ത് ഉള്ളവരുടെ കള്ളവോട്ട് ചെയ്തതിന്‍റെ വിശദ വിവരങ്ങള്‍
ക്രമനമ്പര്‍ - 46 : ഫൈസല്‍ എം., 28 വയസ്സ് ട/ീ. മുഹമ്മദ്കുഞ്ഞി
ക്രമ നമ്പര്‍- 625 : ഹാരീസ് എം., ട/ീ. അബ്ദുറഹിമാന്‍
ക്രമ നമ്പര്‍ -130 : ഷംസുദീന്‍ 27 വയസ്സ്, പി.വി. ട/ീ. മൊയ്തീന്‍
ക്രമ നമ്പര്‍ - 631 : നസീര്‍ എം. 27 വയസ്സ്, ട/ീ. അഹമ്മദ് കുട്ടി
ക്രമ നമ്പര്‍ - 664 : അര്‍ഷാദ് പി.കെ., 25 വയസ്സ,് ട/ീ. അബ്ദുള്‍ഖാദര്‍ കെ.
 
എന്നിവരുടെ വോട്ടുകള്‍ യൂത്ത്ലീഗ് സംസ്ഥാന ഭാരവാഹിയും, തള്ളിപ്പറമ്പ് സ്റ്റന്‍റിങ്ങ് കമ്മിറ്റി മെമ്പറുമായ പി.കെ.സുബൈറും മറ്റു ലീഗുകാരായ ഷാമിര്‍ പി.സി. ,മുഹമ്മദ് ഷബീര്‍, മുഹമ്മദ് ഇര്‍ഫാന്‍ , സഹദ് എം. എന്നിവരും ചേര്‍ന്നാണ് ചെയ്തത്.
 
ഇതിനുപുറമെ തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍സെക്കണ്ടറി സ്കൂളിലെ രണ്ട് ബൂത്തുകളിലും ടാഗോര്‍ വിദ്യാ നികേതനിലെ 4 ബൂത്തുകളിലും പാമ്പുരുത്തി മാപ്പിള എ യു.പി സ്കൂളിലും, തളിപ്പറമ്പ ഇ.എം.പി സ്കൂളിലും, ചപ്പാരപ്പടവ് സ്കൂളിലും യു.ഡി.എഫ് വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്.
 
ഇരിക്കൂര്‍ അസംബ്ലി മണ്ഡലത്തിലെ 71-ാം നമ്പര്‍ ബൂത്തായ ചെങ്ങളായി മാപ്പിള എല്‍ പി സ്കൂളിലും യു.ഡി.എഫ് കള്ളവോട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് അന്ന് തന്നെ എല്‍.ഡി.എഫ് ബൂത്ത് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കലക്ടര്‍ക്കും രേഖമൂലം പരാതി നല്‍കിയിരുന്നു.
 
സഹായിയുടെ സഹായത്തോടുകൂടി മാത്രം വോട്ട് ചെയ്യാന്‍ വന്ന   ശാന്തയുടെയും നഫീസയുടെയും വോട്ടുകളാണ് സഹായികളായ സലീനയും, സുമയ്യയും പിലാത്തറ ബൂത്തില്‍ വോട്ട് ചെയ്തത്. നിയമമനുസരിച്ച് അനുവദനീമായ വോട്ട് മാത്രമാണ് ഇവര്‍ ചെയ്തത്. അത് കള്ളവോട്ടായി ചിത്രീകരിക്കുന്നത് തികച്ചും തെറ്റാണ്. അതുകൊണ്ട് തന്നെ ഇവര്‍ രണ്ടുപേരും വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിനെതിരെയും അത് ഏറ്റുപിടിച്ച കോണ്‍ഗ്രസ്സ് നേതാവിനെതിരെയും മാനനഷ്ടത്തിന് അഭിഭാഷകന്‍ മുഖേന നോട്ടീസ് അയച്ചിട്ടുണ്ട്. 
 
ഉദുമ അസംബ്ലി മണ്ഡലത്തിലെ പള്ളിക്കര കല്ലിങ്കാല്‍ സൗത്ത് എംയുപി  സ്കൂള്‍ 126 -ാം ബൂത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത ജനാധിപത്യ കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടായത്. വോട്ടര്‍പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്ത രണ്ടു പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിരിക്കുകയാണ്. ഈ ബൂത്തിലെ ക്രമ നമ്പര്‍ 313-ാം വോട്ടര്‍ അബുബക്കര്‍ സിദ്ദീഖ് ഗള്‍ഫിലാണ് എന്നാല്‍ 125-ാം ബൂത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകനായ മറ്റൊരു സിദ്ദീഖാണ് കള്ളവോട്ട് ചെയ്തത്. 125-ാം ബൂത്തിലെ 1168-ാം നമ്പര്‍ വോട്ടര്‍ ഗള്‍ഫിലുള്ള  ഇംതിയാംസ് അസ്സന്‍റെയും  മറ്റൊരു ഗള്‍ഫുകാരാനായ ഉമ്മര്‍ ഫാറൂഖിന്‍റെയും വോട്ടുകളാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത്. ഇത്തരത്തില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന നിരവധി പേരുടെ വോട്ടുകള്‍ ഉദുമ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകന്‍മാര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ട്.