സി.പി.ഐ(എ)ം പടുവിലായി ലോക്കൽ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സ:കെ മോഹനനെ അർ.എസ്.എസ് കാട്ടാളസംഘം വെട്ടിക്കൊലപ്പെടുത്തിയതിൽ ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു.

ഈ പ്രദേശത്ത് യാതൊരു രാഷ്ട്രീയ സംഘർഷവും ഉണ്ടായിരുന്നില്ല തിങ്കളാഴ്ച്ച രാവിലെ 10.30 ഓടെ മോഹനന്റെ ജോലി സ്ഥലത്ത് വെച്ചാണ് ആസൂത്രിതമായ ഈ കൊലപാതകം നടത്തിയത്. അക്രമിസംഘം ശരീരമാകെ വെട്ടിപ്പിളർന്നു. നാടിന്റെ സമാധാനം തകർക്കുന്ന ഭീകരപ്രസ്ഥാനമാണ് ആർ.എസ്.എസ് എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.ആർ.എസ്.എസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അക്രമങ്ങൾ സംഘടിപ്പിക്കുന്നത്.

സിപിഐ(എ)ം അക്രമം നടത്തുന്നു എന്ന് മുറവിളി കൂട്ടി ഇന്ത്യയിൽ ഉടനീളം ബിജെപി പ്രചാരവേല നടത്താൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായി സിപിഐ(എ)ം കേന്ദ്ര കമ്മറ്റി ഓഫീസായി പ്രവർത്തിക്കുന്ന എകെജി ഭവനിലേക്ക് സംഘപരിവാരം മാർച്ച് നടത്തുകയും ചെയ്ത ദിവസമാണ് ഈ ആസൂത്രിതമായ കൊല നടത്തിയത്. ആരാണ് അക്രമം നടത്തുന്നതെന്ന് ജനത്തിന് ബോധ്യമാവുന്ന ഒടുവിലത്തെ ഉദാഹരണമാണിത്.

. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ ബിജെപി ക്കാർക്ക് രക്ഷയില്ലെന്ന പ്രചരണം നടത്തുന്ന സംഘപരിവാരം ധർമ്മടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ രണ്ടാമത്തെ കൊലപാതകമാണിത്. തെരഞ്ഞെടുപ്പ് വിജയാഹ്ലാദ ദിവസം സ: സി.വി രവീന്ദ്രനെ ബോംബെറിഞ്ഞും വാഹനം കയറ്റിയും ആർ.എസ്.എസ് കൊലപ്പെടുത്തിയിരുന്നു. ആഗസ്ത് 20 നാണ് പിണറായിക്കടുത്തുള്ള കോട്ടയം പൊയിലിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഒരു ആർ.എസ്.എസുകാരൻ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.

തങ്ങൾ സമാധാനത്തിന് തയ്യാറല്ലെന്ന പ്രഖ്യാപനമാണ് ഈ കൊലപാതകത്തിലൂടെ സംഘപരിവാർ പ്രഖ്യാപിക്കുന്നത്.ഈ കൊലപാതകത്തിന് മുമ്പാണ് 36 മണിക്കൂറിനുള്ളിൽ 4 സി.പി.ഐ(എ)ം പ്രവർത്തകരെയാണ് വധിക്കാൻ ശ്രമിച്ചത്. കൈതേരി അനൂപ്,തില്ലങ്കേരി ബാലൻ,കണ്ണവത്തെ ശിവൻ,കോടിയേരിയിലെ രമേശൻ തുടങ്ങിയവർ വധശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ഇപ്പൊഴും ചികിൽസയിലാണ്.

ഇന്നത്തെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന അശോകൻ മോഹനന്റെ കൊലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആസൂത്രിതമായ ഈ കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച ആർ എസ് എസ് നേതാക്കളെ കൂടി നിയമത്തിന് മുന്നിൽ കൊണ്ട് വരണം. നാടിനെ ഭീതിയിലാഴ്ത്തി കീഴ്‌പ്പെടുത്താനുള്ള സംഘപരിവാര ശ്രമങ്ങൾക്കെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയർത്തിക്കൊണ്ട് വരണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു