കണ്ണൂർ : കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും റേഷൻ നൽകണമെന്ന കേന്ദ്ര മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തി മാർച്ച് 8 മുതൽ 12 വരെ 5 ദിവസം തുടർച്ചയായി നടക്കുന്ന കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധം വിജയിപ്പിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.

ജില്ലയിൽ തളിപ്പറമ്പ പോസ്റ്റ് ഓഫീസ്, കണ്ണൂർ ആർ എം എസ് പോസ്റ്റ് ഓഫീസ്, തലശ്ശേരി ടെലിഫോൺ എക്‌ചേഞ്ച് എന്നീ കേന്ദ്ര സർക്കാർ ഓഫീസുകളാണ് തുടർച്ചയായി 5 ദിവസം ഉപരോധിക്കുന്നത്. രാവിലെ 8.30 മണിയോടെ ആരംഭിക്കുന്ന ഉപരോധം വൈകുന്നേരം 5 മണിവരെ തുടരും. സമരം ചുവടെ പറയുന്ന നിലയിൽ ഉൽഘാടനം ചെയ്യും.

തളിപ്പറമ്പ കേന്ദ്രം

          മാർച്ച് 8                 എം വി ജയരാജൻ

          മാർച്ച് 9                 പി ശശി

          മാർച്ച് 10               പി കരുണാകരൻ

          മാർച്ച് 11               ടി ഗോവിന്ദൻ

          മാർച്ച് 12               കെ കെ ശൈലജ ടീച്ചർ

കണ്ണൂർ കേന്ദ്രം

          മാർച്ച് 8                 എം വി ഗോവിന്ദൻ മാസ്റ്റർ

          മാർച്ച് 9                 പി ജയരാജൻ

          മാർച്ച് 10               കെ പി സഹദേവൻ

          മാർച്ച് 11               പിണറായി വിജയൻ

          മാർച്ച് 12               പി ശശി

തലശ്ശേരി കേന്ദ്രം

          മാർച്ച് 8                 പി ശശി

          മാർച്ച് 9                 സി കെ പി പത്മനാഭൻ

          മാർച്ച് 10               ഐ വി ദാസ്

          മാർച്ച് 11               കെ കെ രാഗേഷ്

          മാർച്ച് 12               ഇ പി ജയരാജൻ

കേരളത്തിന് അനുവദിക്കേണ്ട ഭക്ഷ്യധാന്യം വെട്ടിച്ചുരുക്കിക്കൊണ്ട് ജനങ്ങളുടെ തലയിൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരായി കക്ഷി രാഷ്ട്രീയ പരിഗണനക്ക് അതീതമായി മുഴുവൻ കുടുംബ സ്‌നേഹികളും മുന്നോട്ട് വരണം. വിലക്കയറ്റം കൊണ്ട് ജീവിതം മുന്നോട്ട് നയിക്കാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ തലയിലേക്ക് കൂടുതൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ചുകൊണ്ടാണ് എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെ കേന്ദ്ര സർക്കാർ ബജറ്റ് പുറത്ത് വന്നത്. ബഹുരാഷ്ട്ര കമ്പനികളെയും കുത്തക കുടുംബങ്ങളെയും മാത്രം സഹായിക്കന്നതാണ് കേന്ദ്ര ബജറ്റ്. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ സാമ്പത്തികമായി പാപ്പരാക്കുകയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യു പി എ സർക്കാർ നയം. ഇതിനെതിരെ സി ഐ ടി യു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകളും കോൺഗ്രസിനെ പിന്തുണക്കുന്ന ഐ എൻ ടി യു സി അടക്കം സമര രംഗത്ത് അണിനിരക്കുന്ന അനുഭവമാണ് രാജ്യത്തുള്ളത്. ഈ വസ്തുത തിരിച്ചറിഞ്ഞ്‌കൊണ്ട് എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ ന്യായ വിലക്ക് റേഷൻ കടകളിൽ കൂടി ലഭ്യമാക്കണമെന്നും വിലക്കയറ്റം തടയണമെന്നുമുള്ള ആവശ്യം മുൻ നിർത്തി നടത്തുന്ന സമരത്തിൽ നിന്നും രാഷ്ട്രീയ കാരണത്താൽ മാറി നിൽക്കാതെ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരളത്തിന് അർഹമായ ഭക്ഷ്യധാന്യ ക്വാട്ട വർദ്ധിപ്പിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാൻ സംസ്ഥാനത്തുനിന്നുള്ള കോൺഗ്രസ്, ലീഗ് നേതാക്കന്മാരായ കേന്ദ്ര മന്ത്രിമാർ തയ്യാറാകുന്നില്ല. നാടിനെ പട്ടിണിക്കിടുന്നതിന് ഇവർ കൂട്ട് നിൽക്കുകയാണ്. ഇവരടക്കമുള്ള കേന്ദ്ര ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിന് വേണ്ടി ജനങ്ങളാകെ ഈ പോരാട്ടത്തിൽ കൈ കോർത്ത് പിടിച്ച് അണിനിരക്കേണ്ടതുണ്ട്.

 

നാടിനെ രക്ഷിക്കാൻ നടക്കുന്ന ഈ പോരാട്ടത്തെ സഹായിക്കാനും പിന്തുണക്കാനും മുഴുവൻ മനുഷ്യ സ്‌നേഹികളും രംഗത്ത് വരണമെന്ന് സി പി ഐ(എം) ജില്ലാ സെക്രട്ടറി പി ശശി അഭ്യർത്ഥിച്ചു.