ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളാണ് 2000-ഒക്ടോബര്‍ 26ന് കൊളശ്ശേരിയിലെ ടി എം രജീഷിനെ കൊലചെയ്തത്. കുയ്യാലിയിലെ വര്‍ക്ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഈ ഇരുപതുകാരനെ ആര് എസ് എസുകാര്‍ വെട്ടിനുറുക്കിയത്. കൊലയ്ക്ക് വേണ്ട പശ്ചാത്തലമൊരുക്കിയത് 14 കാരനായ കുട്ടിക്കൊലയാളിയെ ഉപയോഗിച്ചായിരുന്നു. കുട്ടികളെ പോലും കൊടുംക്രിമിനലാക്കി ഉപയോഗിക്കാമെന്ന് തെളിയിച്ച സംഭവമാണ് രജീഷിന്റെ കൊലപാതകം.