മയ്യില്‍ പഞ്ചായത്തിലെ പെരുങ്ങൂര്‍ എന്ന സ്ഥലത്ത്‌ 1922 ജൂലായിലാണ്‌ സ. ഗോപാലന്‍ നമ്പ്യാര്‍ ജനിച്ചത്‌. അച്ഛന്‍ കണ്ണന്‍ നമ്പ്യാര്‍ ആനപ്പാപ്പാനായിരുന്നു. മഴക്കാലത്ത്‌ മഴവെള്ളത്തില്‍ വാഴത്തട ചേര്‍ത്തുകെട്ടി തുഴഞ്ഞുപോയി കണ്ടക്കൈയിലെ എംഎസ്‌പി ക്യാമ്പിനു മുന്‍പില്‍ `സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം നശിക്കട്ടെ' എന്നെഴുതിയ ബോര്‍ഡ്‌ സ്ഥാപിച്ച്‌ പിടി കൊടുക്കാതെ കടന്നിട്ടുണ്ട്‌. തുടര്‍ന്ന്‌ വീശിയ വിശാലമായ വലയെത്തുടര്‍ന്നാണ്‌ മയ്യിലിനടുത്ത്‌ ഓലക്കാട്‌ വച്ച്‌ അറസ്റ്റ്‌ ചെയ്‌തതും 1950 ല്‍ പാടിക്കുന്നില്‍ വച്ച്‌ രക്തസാക്ഷിയാക്കിയതും.